ടെഹ്‌റാൻ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം വലിയ രീതിയിൽ ലോകത്തിനാകെ ഭീഷണിയായി ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിനുള്ളിൽ പ്രതിഷേധം രൂക്ഷമാവുകയും പ്രക്ഷോഭം വിദേശ രാജ്യങ്ങളിലും വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇറാനെതിരായ പുതിയ സൈനിക നീക്കങ്ങളെ കുറിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനോട് സൈനിക ഉദ്യോഗസ്ഥർ വിശദീകരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ഇറാൻ സർക്കാരിൻറെ നടപടിക്കെതിരെ ട്രംപ് രൂക്ഷമായ മുന്നറിയിപ്പാണ് നൽകിയത്. അതേസമയം, ട്രംപിൻറെ ഭീഷണിക്ക് മറുപടിയായി അമേരിക്ക ഇസ്ലാമിക് റിപ്പബ്ലിക്കിനെ ആക്രമിച്ചാൽ യുഎസ് സൈന്യവും ഇസ്രായേലിനേയും വെറുതെ വിടില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി.
ഡിസംബർ 28 ന് കറൻസി പ്രതിസന്ധിയും ജീവിതച്ചെലവ് വർദ്ധിച്ചതും മൂലം ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോൾ രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിട്ടും പ്രതിഷേധത്തിന് കുറവുണ്ടായില്ല. ഇതുവരെ കുറഞ്ഞത് 72 പേർ കൊല്ലപ്പെടുകയും 2,300 ൽ അധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
പ്രതിഷേധങ്ങളെ അടിച്ചമർത്തൽ നടപടികളിൽ നിന്ന് പിൻമാറില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമ്നേയി സൂചന നൽകിയിട്ടുണ്ട്. യുഎസിൻറെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് അദ്ദേഹം കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
