ടെഹ്‌റാന്‍: പ്രതിഷേധം ശക്തമാകുന്നതിനിടെ ഇറാനിലേയ്ക്ക് മടങ്ങിവരുന്നെന്ന സൂചന നല്‍കി ഇറാനിലെ മുന്‍ കിരീടാവകാശി റെസ പഹ്‌ലവി. സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു പ്രഖ്യാപനം.
ദേശീയ വിപ്ലത്തിന്റെ വിജയ സമയത്ത് മാതൃ രാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങള്‍ക്കൊപ്പം ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി താന്‍ വിശ്വസിക്കുന്നുവെന്നായിരുന്നു പഹ്‌ലവി എക്‌സില്‍ കുറിച്ചത്.
അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിലാണ് പഹ്ലവി. തെരുവിലിറങ്ങുക മാത്രമല്ല നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണമെന്നും അദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗതാഗതം, എണ്ണ, വാതകം, ഊര്‍ജം തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളികള്‍ ജോലി അവസാനിപ്പിച്ച് രാജ്യ വ്യാപകമായി സമരങ്ങളില്‍ പങ്കുചേരാനും പഹ്‌ലവി അഭ്യര്‍ത്ഥിച്ചു. 1979 ലെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65 കാരനായ റിസ പഹ്‌ലവി. രാജഭരണം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്ന സൂചനകള്‍ നേരത്തെ റിസ പഹ്‌ലവി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
