ടെഹ്‌റാന്‍: ഇറാനിലെ തെരുവുകള്‍ വീണ്ടും പ്രതിഷേധ കനലില്‍. കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റവും ഭരണകൂടത്തോടുള്ള കടുത്ത രോഷവും ഇറാനിലെ തെരുവുകളെ കത്തിക്കുകയാണ്.
1979 ലെ ഇസ്ലാമിക വിപ്ലവം മുതല്‍ 2026 ലെ നിലവിലെ സാഹചര്യങ്ങള്‍ വരെ പരിശോധിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടി പൊട്ടിപ്പുറപ്പെട്ട നിരവധി പരാജയപ്പെട്ട പ്രക്ഷോഭങ്ങളുടെ ചരിത്രവും ഇറാനിലുണ്ട്. അഞ്ചു പതിറ്റാണ്ടിലേറെ നീളുന്ന വിപ്ലവങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ഒരു സുദീര്‍ഘമായ, കലുഷിതമായ രാഷ്ട്രീയ സാഹചര്യമാണ് ഇറാനിലേത്.
1970കളുടെ അവസാനത്തില്‍ ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ പാശ്ചാത്യ അനുകൂല ഭരണത്തിനെതിരെ വിദ്യാര്‍ഥികളും മതപുരോഹിതരും തൊഴിലാളികളും ഒന്നിച്ചതോടെയാണ് ആധുനിക ഇറാന്റെ ചരിത്രം മാറുന്നത്. ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ ഭരണകൂടം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇത് രാജ്യത്തെ പല വിഭാഗം ആളുകളിലും അതൃപ്തിയുണ്ടാക്കി. ഷായുടെ ഭരണകാലത്ത് ഭൂരിഭാഗം ഇറാനികള്‍ക്കും അധികാരത്തില്‍ പങ്കില്ലെന്ന തോന്നലുണ്ടായിരുന്നു. രാഷ്ട്രീയാധികാരം ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടത് ജനങ്ങളെ ഭരണകൂടത്തില്‍ നിന്നകറ്റി.
ഷായുടെ ഭരണത്തിനെതിരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഒന്നിച്ചു. വിപ്ലവത്തിന് പിന്നില്‍ ശക്തമായ സാമ്പത്തിക സമ്മര്‍ദങ്ങളും സാമൂഹിക നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാത്ത സാഹചര്യം പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടി. ഈ സാഹചര്യങ്ങള്‍ ഒത്തുചേര്‍ന്നതോടെയാണ് 1979 ന്റെ തുടക്കത്തില്‍ ഷായ്ക്ക് രാജ്യം വിടേണ്ടി വന്നതും. ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്തിയാണ് പ്രവാസത്തില്‍ നിന്ന് തിരിച്ചെത്തിയ അയത്തുള്ള ഖമേനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിതമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
