വാഷിങ്ടണ്‍: യുഎസും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്നതിനിടെ ക്യൂബയുടെ കാര്യത്തില്‍ നിഗൂഢമായ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാര്‍കോ റൂബിയോ ക്യൂബ പ്രസിഡന്റാവുമോ? എന്ന എക്‌സ് പോസ്റ്റ് പങ്കുവെച്ച് തനിക്ക് സമ്മതമാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
മാത്രമല്ല ക്യൂബ എത്രയും വേഗം യുഎസുമായി കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രതികരണം എന്തെങ്കിലും ഔദ്യോഗിക തീരുമാനത്തിന്റെ ഭാഗമാണോ എന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ ആഴ്ച വെനസ്വേലയില്‍ കടന്നുകയറി നടത്തിയ ഓപറേഷനില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും യുഎസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യൂബയുടെ കാര്യത്തിലുള്ള ട്രംപിന്റെ പ്രതികരണം.
കൊളംബിയക്കെതിരെയും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. രോഗിയായ ഒരാളാണ് അവിടെ ഭരിക്കുന്നത് എന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ഉദ്ദേശിച്ചുള്ള ട്രംപിന്റെ പ്രതികരണം. കൊളംബിയയില്‍ സൈനിക നീക്കത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും തനിക്ക് എതിര്‍പ്പില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
