'ജമ്മു കാശ്മീരിലേക്കും പാകിസ്ഥാനിലേക്കുമുളള യാത്രകൾ ഒഴിവാക്കണം'; പൗരന്മാർക്ക് പുതിയ മാ‌ർഗനിർദ്ദേശങ്ങളുമായി സിംഗപ്പൂർ

MAY 7, 2025, 11:57 PM

സിംഗപ്പൂർ: സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ ജമ്മു കാശ്മീരിലേക്കും പാകിസ്ഥാനിലേക്കുമുളള യാത്രകൾ കഴിവതും ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം രംഗത്ത്. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ ആണ് നിർദ്ദേശങ്ങൾ.

ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള സിംഗപ്പൂർ സ്വദേശികൾ സുരിക്ഷിതരായി ഇരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലേക്കുളള യാത്രയ്ക്ക് സിംഗപ്പൂർ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 

വിദേശകാര്യ മന്ത്രാലയത്തിൽ ഇ-രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ തങ്ങളുടെ സുരക്ഷയ്ക്കായി സിംഗപ്പൂരുകാർ എല്ലാ മുൻകരുതലുകളും പാലിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam