 
            -20250508090948.jpg) 
            
ഇസ്ലാമബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്ഷെ മുഹമ്മദ് സുപ്രീം കമാണ്ടർ കൊല്ലപ്പെട്ടു.
മസൂദ് അസറിന്റെ സഹോദരനായ കൊടും ഭീകരൻ റൗഫ് അസ്ഹറാണ് കൊല്ലപ്പെട്ടത്. ബഹവൽപുരിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് റൗഫ് കൊല്ലപ്പെട്ടത്.
ആഗോള ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നിലെ മുഖ്യസൂത്രധാരനുമാണ് അബ്ദുൽ റൗഫ്. ബഹാവൽപൂരിൽ നടന്ന ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ സഹോദരിയും സഹോദരീഭർത്താവുമുൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ഇന്നലെ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറ് ഭീകരരെ വധിച്ചതായാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചലിന് അവസാനം കണ്ടത് 1999 ഡിസംബർ 31 നായിരുന്നു. കാഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി- 814 എയർബസ് എ 300 വിമാനം തോക്കുധാരികളായ 5 പാകിസ്ഥാൻകാർ റാഞ്ചിയെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
