റിയോ ഡി ജനെയ്റോ: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്രസീലില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മെഡിക്കല്‍ സെന്ററില്‍ നടത്തിയ പതിവ് വൈദ്യപരിശോധനയ്ക്കിടെയാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ അംബാസഡര്‍ കൂടിയായ റോബര്‍ട്ടോ കാര്‍ലോസിന് ഹൃദയസംബന്ധമായ പ്രശ്‌നം കണ്ടെത്തുന്നത്. പരിശോധനയ്ക്കിടെ 52-കാരനായ താരത്തിന്റെ കാലില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയും ഫുള്‍ ബോഡി എംആര്‍ഐ എടുക്കുകയായിരുന്നു. ഇതില്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കുന്നില്ലെന്ന് കണ്ടെത്തുകയും ഉടന്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ആയിരുന്നു. കത്തീറ്റര്‍ ഘടിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ശസ്ത്രക്രിയ.
എന്നാല്‍, വെറും 40 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കേണ്ടിയിരുന്ന നടപടിക്രമം സങ്കീര്‍ണതകള്‍ കാരണം മൂന്ന് മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയക്കു ശേഷം കാര്‍ലോസ് സുഖമായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതിനിധിയെ ഉദ്ധരിച്ച് എഎസ് റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
