ലിമ: പെറുവിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായ മച്ചു പിച്ചുവിലേക്കുള്ള റെയില്‍വേയില്‍ ചൊവ്വാഴ്ച രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു ട്രെയിന്‍ ഡ്രൈവര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിവര്‍ഷം 1 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ വരുന്ന സ്ഥലമാണിത്.
ഇന്‍ക റെയില്‍ എസ്.എയും പെറുറെയില്‍ എസ്.എയും സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 20 പേരുടെ നില താരതമ്യേന ഗുരുതരമാണെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
