തൃശൂർ: മറ്റത്തൂരിലെ കോൺഗ്രസ് പ്രതിസന്ധി തുടരുന്നു. വിമതർ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ മറ്റത്തൂരിലെ ഔദ്യോഗിക വിഭാഗം ടി. എം ചന്ദ്രൻ അടക്കമുള്ള വിമത നേതാക്കൾക്കെതിരെ രംഗത്തെത്തി.
ഔദ്യോഗിക വിഭാഗം കെപിസിസി നേതൃത്വവുമായി കൂടുതൽ ചർച്ച നടത്തും. ഡിസിസി അധ്യക്ഷൻ രാജിവെക്കണം എന്നതുൾപ്പെടെയുള്ള ഉപാധികളാണ് വിമത നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്.
ഡിസിസിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഉപാധികൾ അംഗീകരിക്കുകയാണെങ്കിൽ രാജിവെക്കുന്നത് അടക്കമുള്ള പാർട്ടി തീരുമാനങ്ങൾക്ക് വിമതർ വഴങ്ങും. എന്നാൽ കെപിസിസി നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല.
ടി. എം ചന്ദ്രന് പിന്നിൽ ജോസ് വള്ളൂർ ആണെന്നും മറ്റത്തൂരിൽ സമാന്തര ഡിസിസി ആയി ജോസ് പ്രവർത്തിക്കുന്നു എന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം.
നേതാക്കളെ തിരിച്ചെടുക്കരുത് എന്ന ആവശ്യം ഉന്നയിച്ച് കെപിസിസി നേതൃത്വവുമായി ഔദ്യോഗിക വിഭാഗം ചർച്ച നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
