ഗെല്‍സെന്‍കിര്‍ച്ചന്‍/ജര്‍മ്മനി: ക്രിസ്തുമസ് അവധിക്കാലത്തിന് ശേഷം തിങ്കളാഴ്ച തുറന്ന ജര്‍മ്മന്‍ ബാങ്ക് സേഫ്റ്റി ഡെപ്പോസിറ്റ് ബോക്‌സുകളില്‍ നിന്ന് കോടിക്കണക്കിന് യൂറോയുടെ സ്വത്ത് മോഷണം പോയതായി പൊലീസ് വ്യക്തമാക്കി. ഗെല്‍സെന്‍കിര്‍ച്ചനിലെ മോഷണം ഏകദേശം 2,700 ബാങ്ക് ഉപഭോക്താക്കളെ ബാധിച്ചതായി പൊലീസും സ്പാര്‍ക്കാസ് ബാങ്കും അരിയിച്ചു.
മോഷണത്തിന് 10 മില്യണ്‍ മുതല്‍ 90 മില്യണ്‍ യൂറോ വരെ ($11.7 മുതല്‍ 105.7 മില്യണ്‍ വരെ) വിലയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതായി പൊലീസ് വക്താവ് തോമസ് നൊവാക്‌സിക് വ്യക്തമാക്കി. ജര്‍മ്മനിയിലെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നായിരിക്കാം മോഷണമെന്ന് ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
