അബുദാബി: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പ്രവാസി മലയാളി പുതുജീവന്‍ നല്‍കിയത് വിവിധ രാജ്യക്കാരായ ആറ് പേര്‍ക്ക്. കൊല്ലം പരവൂര്‍ സ്വദേശി ബാബുരാജന്റെ (50) അവയവങ്ങളാണ് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.
രണ്ടാഴ്ച മുന്‍പാണ് അബുദാബി വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം ബാബുരാജ് വാഹനാപകടത്തില്‍പ്പെട്ടത്. സിഗ്നലില്‍ റോഡ് മുറിച്ചുകടക്കവേ ഇലക്ട്രിക് സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ ഉടന്‍ അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് ബാബുരാജന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധത അറിയിക്കുകയായിരുന്നു. സുഹൃത്തായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ഷിബു മാത്യു വിവരം ആശുപത്രി അധികൃതരെയും അറിയിച്ചു. തുടര്‍ന്ന് അബുദാബി ക്ലീവ്ലാന്‍ഡ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ അവയവങ്ങള്‍ വേര്‍തിരിച്ചെടുക്കുകയായിരുന്നു.
വിവിധ രാജ്യക്കാരായ ആറ് രോഗികളിലായി അവയവങ്ങള്‍ വെച്ചുപിടിപ്പിക്കും. ഭാര്യ കുമാരി. മക്കള്‍ പ്രീതി, കൃഷ്ണപ്രിയ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
