മെക്സിക്കോയിൽ ട്രെയിൻ പാളം തെറ്റി 13 പേർ മരിച്ചു, 95 ലധികം പേർക്ക് പരിക്ക് 

DECEMBER 28, 2025, 10:18 PM

മെക്സിക്കോയിൽ  250 പേരുമായി പോയ ട്രെയിൻ പാളം തെറ്റി. 13 പേർ മരിക്കുകയും 98 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തെക്കൻ ഒക്സാക്ക സംസ്ഥാനത്ത് ആണ് സംഭവം. 

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം നാവികസേന സെക്രട്ടറിയോടും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരോടും പ്രദേശം സന്ദർശിച്ച് ദുരിതബാധിതരുടെ കുടുംബങ്ങളെ സഹായിക്കാൻ നിർദ്ദേശിച്ചതായി പറഞ്ഞു.

അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി രാജ്യത്തെ അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. മെക്സിക്കോ ഉൾക്കടലിനും പസഫിക് സമുദ്രത്തിനും ഇടയിൽ ഓടുന്ന ഈ ട്രെയിൻ യാത്രക്കാരെയും ചരക്കുകളെയും വഹിക്കുന്നു.

vachakam
vachakam
vachakam

തെക്കുകിഴക്കൻ മെക്സിക്കോയുടെ വികസനത്തിനായി അന്നത്തെ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ കീഴിൽ ഒരു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായി 2023 ലാണ്  ഈ പാത ഉദ്ഘാടനം ചെയ്യപ്പെട്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam