പാക് പ്രതിരോധ മേധാവി അസിം മുനീറിന്റെ മകളും സഹോദര പുത്രനും വിവാഹിതരായി

DECEMBER 30, 2025, 7:36 PM

ഇസ്ലാമാബാദ്: പാക് പ്രതിരോധ മേധാവി അസിം മുനീറിന്റെ മകളും സഹോദര പുത്രനും വിവാഹിതരായി. മകള്‍ മഹ്നൂറും അസിം മുനീറിന്റെ സഹോദരന്‍ ഖാസിം മുനീറിന്റെ മകന്‍ അബ്ദുള്‍ റഹ്മാനുമാണ് വിവാഹിതരായത്. കഴിഞ്ഞയാഴ്ച റാവല്‍പിണ്ടിയിലെ പാകിസ്ഥാന്‍ ആര്‍മി ആസ്ഥാനത്ത് വളരെ രഹസ്യമായിട്ടാണ് വിവാഹം നടന്നത്. 

വിവാഹത്തിന്റെ ചിത്രങ്ങള്‍ പോലും പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കളും ഉന്നത സൈനിക ഉദ്യോഗസ്ഥരും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 400 പേരോളം വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

പാക് പ്രതിരോധ മേധാവിയായ അസിം മുനീറിന് നാല് പെണ്‍മക്കളാണ്. മഹ്നൂര്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ മകളാണ്. പാകിസ്ഥാന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയും പിന്നീട് സൈനിക ഓഫീസര്‍മാര്‍ക്കായി സംവരണം ചെയ്ത ക്വാട്ടയിലൂടെ സിവില്‍ സര്‍വീസിലെത്തുകയും ചെയ്തയാളാണ് വരന്‍ അബ്ദുള്‍ റഹ്മാന്‍. നിലവില്‍ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്.

പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍, ഐഎസ്‌ഐ മേധാവി തുടങ്ങിയവരും, വിരമിച്ച ജനറല്‍മാര്‍, മുന്‍ മേധാവികള്‍ തുടങ്ങി പാകിസ്ഥാന്‍ സൈന്യത്തിലെ മറ്റ് അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam