മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വസതിയിലേക്ക് ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ. ഇത് പച്ചക്കള്ളമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
പുടിന്റെ നോവ്ഗൊറോഡ് മേഖലയിലെ ഔദ്യോഗിക വസതിയിലേക്ക് ഉക്രെയ്ന്‍ ആക്രമണം നടത്തിയതെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് തിങ്കളാഴ്ച വ്യക്തമാക്കുകയായിരുന്നു. നിലവില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളിലെ റഷ്യയുടെ നിലപാട് മാറ്റാന്‍ ഉക്രെയ്‌ന്റെ ആക്രമണം ഇടയാക്കിയേക്കുമെന്നും ലാവ്റോവിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 28, 29 തിയതികളില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഉക്രെയ്ന്‍ 91 ദീര്‍ഘദൂര ഡ്രോണുകള്‍ അയച്ചെന്ന് ലവ്‌റോവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
