യമന്‍ തുറമുഖത്ത് ബോംബിട്ട് സൗദി; ലക്ഷ്യമിട്ടത് ഫുജൈറയില്‍ നിന്നെത്തിയ യുഎഇയുടെ കപ്പലുകള്‍ 

DECEMBER 30, 2025, 7:18 PM

ദുബായ്: യമന്‍ തുറമുഖത്ത് സൗദി അറേബ്യ ബോംബിട്ടു. യുഎഇ പിന്തുണയുള്ള ദക്ഷിണ യമന്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള തുറമുഖനഗരമായ മുകല്ലയിലാണ് ആക്രമണം നടന്നത്. ഫുജൈറയില്‍ നിന്നെത്തിയ യുഎഇയുടെ 2 കപ്പലുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആളപായമായോ വന്‍നാശനഷ്ടമോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വിമതസേനയ്ക്കുള്ള ആയുധങ്ങളുമായാണ് കപ്പലുകളെത്തിയതെന്ന സൗദിയുടെ ആരോപണം യുഎഇ വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. 

യമനില്‍ നിന്നും യുഎഇ സേന പിന്‍വാങ്ങുമെന്നു പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ദക്ഷിണ യമന്‍ പ്രത്യേക രാജ്യമാക്കാന്‍ ലക്ഷ്യമിടുന്ന സൗദിവിരുദ്ധ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ (എസ്ടിസി) സേന കഴിഞ്ഞ ദിവസമാണു മുകല്ല പിടിച്ചത്. യുഎഇയുടെ സഹായത്തോടെയാണിതെന്നും ഇത് അത്യന്തം അപകടകരമായ പ്രവൃത്തിയാണെന്നും സൗദി വിമര്‍ശിച്ചു. എന്നാല്‍, ആരോപണം വാസ്തവവിരുദ്ധമാണെന്നും കപ്പലുകളില്‍ ആയുധങ്ങളില്ലായിരുന്നുവെന്നും യുഎഇ പ്രതികരിച്ചു. യുഎഇയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായും 24 മണിക്കൂറിനകം യുഎഇ സൈന്യം യമന്‍ വിടണമെന്നും യമനിലെ സൗദിപക്ഷ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam