ഇസ്ലാമബാദ് : ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമണം തുടരുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്.
പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസീം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
ഒരു വിഭാഗം സൈനികര്‍ അസീം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും മറ്റൊരിടത്തേക്ക് മാറ്റിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പഹല്‍ഗാം ഭീകരാക്രമണം നടത്തിയതിനു പിന്നില്‍ അസീം മുനീറാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അസീം മുനീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാല്‍, സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ട സാഹചര്യമാണ് ഒരുങ്ങുന്നത്.
അതേസമയം, അസീം മുനീറിന്റെ പകരക്കാരനായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്