മലബാറിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; കോഴിക്കോട്- റിയാദ് നേരിട്ടുള്ള വിമാന സർവീസുമായി ‘സൗദിയ’

JANUARY 9, 2026, 8:27 AM

മലബാറിലെ പ്രവാസികൾക്കും യാത്രക്കാർക്കും ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ. 2026 ഫെബ്രുവരി 1 മുതൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോടിനും ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ പറക്കും.

ഇതോടെ ബെംഗളൂരു, മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ലഖ്‌നൗ എന്നീ നഗരങ്ങൾക്ക് പിന്നാലെ സൗദിയ സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏഴാമത്തെ നഗരമായി കോഴിക്കോട് മാറി.

ആദ്യഘട്ടത്തിൽ ആഴ്ചയിൽ എട്ട് സർവീസുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. പുതിയ റൂട്ട് മലബാറിലെ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ അനുഗ്രഹമാകും.

vachakam
vachakam
vachakam

പ്രത്യേകിച്ച് ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് പോകുന്നവർക്ക് ഇത് യാത്ര സുഗമമാക്കും. സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ കോഴിക്കോട് വിമാനത്താവള അധികൃതരുമായി ചേർന്ന് സൗദിയ പൂർത്തിയാക്കി വരികയാണ്. സൗദി അറേബ്യയുടെ ടൂറിസം, വ്യോമയാന മേഖലകളിലെ വൻ വികസനത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണം നടക്കുന്നത്. നിലവിൽ നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയ സർവീസ് നടത്തുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam