കാരക്കസ്: യു.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്. മയക്കുമരുന്ന് കടത്തല്‍, ജനാധിപത്യം, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വെനസ്വേലയ്‌ക്കെതിരെ അമേരിക്ക ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. യഥാര്‍ഥ കാരണം മേഖലയിലെ ഊര്‍ജ്ജ സമ്പത്തിനോടുള്ള ആര്‍ത്തിയാണെന്നായിരുന്നു റോഡ്രിഗസിന്റെ വിമര്‍ശനം.
വെനസ്വേലന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിങ്ങള്‍ക്കെല്ലാം അറിയാവുന്ന പോലെ വെനസ്വേലയുടെ വിഭവങ്ങള്‍ക്ക് മേലുള്ള ആര്‍ത്തിയാണ് യുഎസിന് ഉള്ളത്. മയക്കുമരുന്ന് കടത്തല്‍, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് റോഡ്രിഗസ് പറഞ്ഞു. മാത്രമല്ല യു.എസുമായി എല്ലാ കക്ഷികള്‍ക്കും ഗുണപ്രദമായതും വ്യാപാര കരാറില്‍ കൃത്യമായി നിര്‍വചിച്ചിട്ടുള്ളതുമായ ഊര്‍ജ്ജ ബന്ധത്തിന് വെനസ്വേല തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
