കാശ്മീർ: ഇന്ത്യ തൊടുത്തു വിട്ട 12 ഡ്രോണുകൾ വെടിവച്ചിട്ടതായി പാകിസ്ഥാൻ. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോളം ഇന്ത്യൻ ഡ്രോണുകൾ വെടിവെച്ചിട്ടെന്നാണ് അവകാശവാദം. ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിക്കവെ പാക് സൈനിക വക്താവ് പറഞ്ഞു.
അതിർത്തിയിൽ പലതവണ പ്രകോപനവുമായി പാക് സൈന്യം എത്തിയിരുന്നു. സുരക്ഷാസംവിധാനം ശക്തമാക്കി തിരച്ചടിക്കാൻ സജ്ജമാണ് ഇന്ത്യയും.
അതേസമയം പഞ്ചാബിലെ ഫിറോസ്പൂരിൽ ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷാ സേന വധിച്ചു. ബിഎസ്എഫ് പോസ്റ്റുകളിലേക്ക് നീങ്ങുന്നതിനിടെ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ കൃത്യമായ മറുപടി നൽകിയതിന് പിന്നാലെയും പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. അതിർത്തി മേഖലയിൽ രണ്ടാം ദിവസവും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. കർണാ മേഖലയിലാണ് ഷെല്ലാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പൂഞ്ച്-രജൗരി മേഖലയിലാണ് ഷെല്ലാക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഒരു സൈനികനുൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റവരിൽ 44 പേരും പൂഞ്ചിൽ നിന്നുള്ളവരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്