ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഉയര്‍ന്ന സുരക്ഷയുള്ള ഒരു ഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലെ ഉയര്‍ന്ന സുരക്ഷാ മേഖലകള്‍ക്ക് സമീപം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെരീഫ്, കരസേനാ മേധാവി ജനറല്‍ അസിം മുനീര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാന വ്യക്തികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് വിവരം.
ഇസ്ലാമാബാദില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തെ ബങ്കറിലേക്കാണ് പാക് പ്രധാനമന്ത്രിയെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ നിലവിലെ സ്ഥാനം സംബന്ധിച്ച് പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, പ്രതികാര നടപടികളോ കൂടുതല്‍ സംഘര്‍ഷങ്ങളോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ പ്രോട്ടോക്കോളുകള്‍ സജീവമാക്കിയിട്ടുണ്ടെന്ന് സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്