ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണം ; മലാല യൂസഫ്‌സായി

MAY 8, 2025, 2:33 AM

ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. ഈ സന്ദർഭത്തിൽ  ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണമെന്ന് പറയുകയാണ്  നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 

 വെറുപ്പും അക്രമവും പൊതുശത്രുക്കളാണ്. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്ന് മലാല യൂസഫ്സായി എക്സിൽ കുറിച്ചു.

മലാല യൂസഫ്സായിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

vachakam
vachakam
vachakam

വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാൻ, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും പാകിസ്താനുമുള്ള നേതാക്കൾ അടിയന്തിരമായി നടപടി സ്വീകരിക്കണം. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

പാകിസ്ഥാനിലെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരെയും പെൺകുട്ടികളെയും ഈ സമയത്ത് ഓർക്കുന്നു. നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam