ടോക്കിയോ: ടോയ്‌ലറ്റ് ക്ഷാമത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ് ജാപ്പനീസ് പാർലമെന്റ്. പാർലമെന്റ് മന്ദിരത്തിൽ സ്ത്രീകൾക്ക് കൂടുതൽ ടോയ്‌ലറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.
ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയും ഈ ആവശ്യത്തെ പിന്തുണച്ചു.ബിബിസി റിപ്പോർട്ട് അനുസരിച്ച്, പാർലമെന്റ് മന്ദിരത്തിൽ കൂടുതൽ ലേഡീസ് ടോയ്‌ലറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ച 60 വനിതാ എംപിമാരിൽ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയും ഉൾപ്പെടുന്നു.
"പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പലപ്പോഴും ടോയ്‌ലറ്റുകൾക്ക് മുന്നിൽ നീണ്ട ക്യൂകൾ രൂപപ്പെടാറുണ്ട്. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് താൻ ടോയ്‌ലറ്റിൽ പോകുന്നത് നിർത്തിയെന്നാണ് വനിതാ എംപിയും പ്രതിപക്ഷ നേതാവുമായ യാസുക്കോ കൊമിയാമ പറയുന്നത്.
2024 ഒക്ടോബറിൽ, 465 സീറ്റുകളുള്ള ലോവർ ഹൗസിലേക്ക് 73 സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 2009-ലെ ഏറ്റവും ഉയർന്ന സംഖ്യയായ 54-നെ ഇത് മറികടന്നു. അതേസമയം, ഡയറ്റ് എന്ന് വിളിക്കപ്പെടുന്ന ജാപ്പനീസ് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 248 പേരിൽ 74 പേർ സ്ത്രീകളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
