ശത്രുക്കള്‍ക്ക് കീഴടങ്ങില്ല, അമേരിക്ക നൽകിയ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇറാൻ

JANUARY 3, 2026, 7:30 AM

അബുദാബി: ശത്രുക്കൾക്ക് മുന്നിൽ രാജ്യം കീഴടങ്ങില്ലെന്ന്  ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനിലെ പ്രതിഷേധങ്ങൾ സംബന്ധിച്ച് അമേരിക്ക നൽകിയ മുന്നറിയിപ്പിനുള്ള മറുപടിയാണിത്.

വ്യാപാരികളുടെ പ്രതിഷേധങ്ങൾ ന്യായമാണ്, എന്നാൽ ശത്രുക്കൾ നുഴഞ്ഞുകയറി അസ്വസ്ഥത സൃഷ്ടിച്ചാൽ അവരെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ അംഗീകരിക്കുന്നു. അതിനാൽ, നിലവിലെ പ്രതിഷേധങ്ങൾ സ്വാഭാവികവും ന്യായയുക്തവുമാണെന്ന് ആയത്തുള്ള അലി വ്യക്തമാക്കുന്നു. എന്നിരുന്നാലും, പുതിയ സാഹചര്യം സൃഷ്ടിച്ചത് ശത്രുക്കളാണെന്നാണ് ആയത്തുള്ളയുടെ നിലപാട്. ശത്രു ഏജന്റുമാർ നുഴഞ്ഞുകയറി പ്രതിഷേധക്കാർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കില്ലെന്നും ആയത്തുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

പ്രശ്നം പരിഹരിക്കാൻ പ്രവർത്തിക്കാനും അതിനൊപ്പം നിൽക്കാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെടുന്നു. വെനിസ്വേലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലും ഈ പ്രതികരണം ശ്രദ്ധേയമാണ്. രാജ്യം ശത്രുക്കൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും വഴങ്ങില്ലെന്നും ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി.

ഇറാനെതിരെ മറ്റൊരു അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഇറാൻ നേതാക്കൾ സമീപദിവസങ്ങളിൽ ശക്തമായി പ്രതികരിക്കുന്നുണ്ട്. വെനിസ്വേലയിലെ സംഭവവികാസങ്ങൾ ഇറാൻ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് പറഞ്ഞതും ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam