ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, രാജ്യത്തെ ചെക്ക്‌പോസ്റ്റുകൾ കാക്കാൻ സ്വന്തം കുട്ടികളെ അയക്കണമെന്ന വിവാദ ആഹ്വാനവുമായി ഇറാന്റെ റവല്യൂഷണറി ഗാർഡ്‌സ് (IRGC).
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ കരാറിനായി നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറാൻ മുൻനിരയിലേക്ക് തള്ളിവിടുന്നത്.
ഇറാന്റെ ഔദ്യോഗിക ടെലിവിഷനിലൂടെ ജനറൽ ഹുസൈൻ യക്തയാണ് രക്ഷിതാക്കളോട് ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. "അമ്മമാരേ, അച്ഛന്മാരേ, നിങ്ങളുടെ കുട്ടികളുടെ കൈപിടിച്ച് തെരുവിലിറങ്ങുക. അവർ യഥാർത്ഥ പുരുഷന്മാരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യുദ്ധഭൂമിയുടെ ഹൃദയഭാഗത്ത് അവർ ഒരു നായകനെപ്പോലെ നിൽക്കട്ടെ. രാത്രികാലങ്ങളിൽ ചെക്ക്‌പോസ്റ്റുകളിൽ കാവൽ നിൽക്കാൻ അവരെ അയക്കുക," എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഐ.ആർ.ജി.സിയുടെ കീഴിലുള്ള ബാസിജ് സന്നദ്ധ സേനയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
കഴിഞ്ഞ മാസം മുതൽ തന്നെ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളെ സൈനിക സുരക്ഷാ ജോലികൾക്കായി ഇറാൻ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടെഹ്‌റാനിലെ ഒരു ചെക്ക്‌പോസ്റ്റിൽ കാവൽ നിൽക്കുന്നതിനിടെ കഴിഞ്ഞ മാസം 11 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പള്ളികൾ കേന്ദ്രീകരിച്ചാണ് 'ഹോംലാൻഡ് ഡിഫൻഡർ ഫൈറ്റേഴ്സ് ഫോർ ഇറാൻ' എന്ന പേരിൽ കുട്ടികളെ സൈന്യത്തിലേക്ക് ചേർക്കുന്നത്.
ഇറാന്റെ ഈ നടപടി യുദ്ധക്കുറ്റമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകി. 15 വയസ്സിന് താഴെയുള്ള കുട്ടികളെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങൾ നിരന്തരം നടക്കുന്ന ചെക്ക്‌പോസ്റ്റുകളിലേക്ക് കുട്ടികളെ വിന്യസിക്കുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുന്ന കൊടും ക്രൂരതയാണെന്ന് ആംനസ്റ്റി വക്താക്കൾ ചൂണ്ടിക്കാട്ടി. സൈനിക പട്രോളിംഗിനായി കുട്ടികൾക്ക് തോക്കുകൾ വരെ നൽകുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനെ വിറപ്പിച്ച് ഇസ്രായേൽ ആക്രമണം; ഖോമിലെ പ്രധാന പാലം തകർത്തു, രാജ്യം കടുത്ത
ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകർത്ത് അമേരിക്കയും ഇസ്രായേലും; ഖാർഗ് ദ്വീപിൽ ശക്തമായ മിസൈൽ
ഇസ്താംബൂളിലെ ഇസ്രായേൽ എംബസിക്ക് നേരെ വെടിവെപ്പ്: മൂന്ന് ആക്രമണകാരികൾ കൊല്ലപ്പെട്ടു
ഇനി ശിക്ഷിക്കരുത്, ഞങ്ങളുടെ ജീവിതം തകർന്നു; ട്രംപിന്റെ ആക്രമണ ഭീഷണിയിൽ വിറച്ച് ഇറാനിലെ