ജെറുസലേം: ഇറാന്‍, ലെബനന്‍, ഗാസ മേഖലകളിലെ കടുത്ത സുരക്ഷാ-യുദ്ധ വെല്ലുവിളികള്‍ക്കിടയിലും ഇസ്രായേല്‍ പുതിയ പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. 2026 ഒക്ടോബര്‍ 27-നാണ് രാജ്യത്ത് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയിരിക്കുന്നത്.
ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടി പ്രമുഖനും പാര്‍ലമെന്ററി വിപ്പുമായ ഓഫിര്‍ കാറ്റ്‌സാണ് തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കിയത്. നിലവിലെ പാര്‍ലമെന്റായ നെസെറ്റിന്റെ കാലാവധി ജൂലൈ 17-ന് പൂര്‍ത്തിയാകും. ഇതോടെ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കാലാവധി തികയ്ക്കുന്ന ആദ്യ സര്‍ക്കാരായും, നാല് പതിറ്റാണ്ടിനുശേഷം കൃത്യസമയത്ത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഭരണകൂടമായും നെതന്യാഹു സര്‍ക്കാര്‍ മാറും. സെപ്റ്റംബര്‍ 7-നാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
തിരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ രാജ്യത്ത് തികച്ചും പ്രവചനാതീതമായ രാഷ്ട്രീയ പോരാട്ടമാണ് സൂചിപ്പിക്കുന്നത്. ചാനല്‍ 12 ന്യൂസ് നടത്തിയ സര്‍വേ പ്രകാരം നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള യാഷര്‍ പാര്‍ട്ടിയും 23 സീറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. 120 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ 61 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ, പ്രതിപക്ഷ ബ്ലോക്കിനോ ഭരണമുന്നണിക്കോ കേവലഭൂരിപക്ഷം എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.
2022 നവംബറില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നെതന്യാഹു സഖ്യം ഡിസംബര്‍ 29 ാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തീവ്ര വലതുപക്ഷ-യാഥാസ്ഥിതിക കക്ഷികള്‍ അടങ്ങിയ നെതന്യാഹു സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും, സര്‍വതല യുദ്ധസാഹചര്യങ്ങളെയും ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളെയും അതിജീവിച്ചാണ് നാല് വര്‍ഷം തികച്ച് വീണ്ടും ജനവിധി തേടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
