ദുബായ്: സ്മാര്‍ട്ട്ഫോണുകള്‍ കേന്ദ്രീകരിച്ച് ബാങ്കിങ് വിവരങ്ങളും പണവും കവരുന്ന വ്യാജ ആപ്ലിക്കേഷനുകള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. വ്യാജ ആപ്പുകള്‍ വഴി ഫോണുകളിലേക്ക് നുഴഞ്ഞുകയറി ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംഭവത്തില്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ഇ-ക്രൈംസ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക ബോധവല്‍ക്കരണ വീഡിയോയും പുറത്തുവിട്ടു.
ബാങ്കിങ്, നിക്ഷേപം, ഡെലിവറി സര്‍വീസുകള്‍, ഫോണ്‍ സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ തുടങ്ങിയ സേവനങ്ങളുടെ മറവിലാണ് തട്ടിപ്പുകാര്‍ വ്യാജ ആപ്പുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നത്. വിശ്വസനീയമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അപഹരിക്കപ്പെടാനും അക്കൗണ്ടിലെ പണം നഷ്ടപ്പെടാനും സാധ്യതയേറെയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടുന്നു.
തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ ഔദ്യോഗികവും അംഗീകൃതവുമായ ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം സോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൈബര്‍ സുരക്ഷാ വിഭാഗം അഭ്യര്‍ഥിച്ചു. അതോടൊപ്പം ബാങ്കിങ് പാസ്വേഡുകളോ ഒ.ടി.പി കോഡുകളോ മറ്റ് രഹസ്യ വിവരങ്ങളോ ആരുമായും പങ്കുവെക്കരുത്. ബാങ്ക് അക്കൗണ്ടുകളിലെ അനധികൃത ഇടപാടുകള്‍ ഉടനടി തിരിച്ചറിയാന്‍ സഹായകമാകുന്ന ബാങ്കിങ് അലേര്‍ട്ടുകള്‍ ഫോണില്‍ സജീവമാക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
