തെക്കൻ മെക്സിക്കോയിൽ ശക്തമായ ഭൂകമ്പം. സർവേയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചു. സാർ മാർക്കോസ് പട്ടണത്തിനടുത്തുള്ള പസഫിക് തീരദേശ റിസോർട്ടായ അകാപുൾകോയ്ക്ക് സമീപമായിരുന്നു ഭൂകമ്പം. തുടർന്ന് 500-ലധികം തുടർചലനങ്ങൾ ഉണ്ടായി.
ഭൂകമ്പത്തിൽ റോഡുകൾ, പൊതു കെട്ടിടങ്ങൾ, ആശുപത്രികൾ എന്നിവ തകർന്നു. മെക്സിക്കോ സിറ്റി, അകാപുൾകോ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
ഭൂകമ്പത്തിൽ മരിച്ചവരിൽ പ്രഭവകേന്ദ്രത്തിന് സമീപം താമസിച്ചിരുന്ന 50 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഒരു കെട്ടിടം ഒഴിപ്പിക്കുന്നതിനിടെ മറ്റൊരാൾ കുഴഞ്ഞുവീണു. ഗ്വെറേറോയുടെ തലസ്ഥാനമായ ചിൽപാൻസിംഗോയിലെ ഒരു ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചതായും രോഗികളെ ഒഴിപ്പിച്ചതായും അധികൃതർ പറഞ്ഞു. ഭൂകമ്പം ഉണ്ടായപ്പോൾ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം രാവിലെ വാർത്താ സമ്മേളനം നടത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
