മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനായി വാഷിംഗ്ടണുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. അമേരിക്കയുടെ മാസങ്ങൾ നീണ്ട ഉപരോധങ്ങളും സൈനിക സമ്മർദ്ദങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മഡുറോയുടെ പ്രസ്താവന.
മയക്കുമരുന്ന് കടത്ത്, എണ്ണ, കുടിയേറ്റം എന്നിവയിൽ യു.എസുമായി ചർച്ചചെയ്യുമെന്ന് സ്റ്റേറ്റ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ മഡുറോ പറഞ്ഞു. കഴിഞ്ഞ ആഴ്ച വെനസ്വേലയിൽ സി.ഐ.ഐ നടത്തിയ ആക്രമണത്തെ കുറിച്ച് മഡുറോ പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ അമേരിക്കയിലേക്ക് വെനിസ്വേലൻ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന ഒരേയൊരു പ്രധാന യുഎസ് എണ്ണക്കമ്പനിയാണ് ഷെവ്‌റോൺ കോർപ്പ്. 'അവർക്ക് എണ്ണ വേണമെങ്കിൽ എവിടെ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഷെവ്റോണിനെപ്പോലെ യു.എസ് നിക്ഷേപത്തിന് വെനസ്വേല തയ്യാറാണ്,' മഡുറോ പറഞ്ഞു.
കഴിഞ്ഞ മാസം വെനിസ്വേലൻ ബോട്ടുകൾക്ക് സേവനം നൽകിയിരുന്ന ഒരു ഡോക്കിംഗ് സൗകര്യം യു.എസ് ആക്രമിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
