അബുജ: നൈജീരിയയിലെ മാര്‍ക്കറ്റി ഉണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഡെമോ ഗ്രാമത്തിലെ കസുവാന്‍ ഡാജി മാര്‍ക്കറ്റിലെത്തിയ തോക്കുധാരികള്‍ കടകള്‍ കത്തിക്കുകയും ഭക്ഷണ സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന് പൊലീസ് വക്താവ് വാസിയു അബിയോഡൂണ്‍ അറിയിച്ചു.
തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. തോക്കുധാരികള്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തിയാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും അക്രമികള്‍ വെറുതെ വിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മധ്യ നൈജീരിയയിലെ ഒരു സ്‌കൂളിലെ മുന്നൂറിലധികം കുട്ടികളെയും ജീവനക്കാരെയും തോക്കുധാരികള്‍ പിടികൂടി ആഴ്ചകള്‍ക്ക് ശേഷമാണ് ആക്രമണം.
അതേസമയം സംഭവത്തില്‍ നൈജീരിയയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
