ആമസോൺ മഴക്കാടുകളിലെ കൊമ്പില്ലാ തേനീച്ചകൾ ലോകത്തിലെ ആദ്യത്തെ നിയമപരമായ അവകാശങ്ങൾ നേടിയ ഇനമായി മാറി. പെറുവിലെ രണ്ട് മുനിസിപ്പാലിറ്റികളായ സാറ്റിപ്പോ, നൗട്ട എന്നിവ പുറപ്പെടുവിച്ച ഒരു പ്രാദേശിക ഓർഡിനൻസ് പ്രകാരം നിലനിൽക്കാനും അഭിവൃത്തിപ്പെടാനുമുള്ള നിയമപരമായ അവകാശമുള്ളവരായി ഈ തേനീച്ചകൾ മാറിയത്.
ആമസോൺ മഴക്കാടുകളുടെ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഈ ജീവിവർഗത്തെ സംരക്ഷിക്കുന്നതിനായി ലത്തീൻ അമേരിക്കൻ സംഘടനയായ എർത്ത് ലോ സെന്ററും തദ്ദേശീയ ജനതയും നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് ഈ ഓർഡിനൻസ് പുറപ്പെടുവിച്ചത്.
ഇത് പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും ഈ തേനീച്ചകളെ അവകാശങ്ങളുള്ള ജീവികളായി അംഗീകരിക്കുന്നതായും പ്രചാരണത്തിന്റെ ഭാഗമായ കോൺസ്റ്റാൻസ പ്രീറ്റോ വ്യക്തമാക്കുന്നു.
ഭൂമിയിലെ തന്നെ ഏറ്റവും പഴയ തേനീച്ച വർഗമായ ഇവ, ആമസോണിലെ 80 ശതമാനത്തോളം വരുന്ന സസ്യങ്ങളുടെയും പരാഗണത്തിന് കാരണമാകുന്നു. കൊക്കോ, കോഫി, അവോക്കാഡോ തുടങ്ങിയ പ്രധാന വിളകളുടെ ഉത്പാദനത്തിൽ ഇവ വഹിക്കുന്ന പങ്ക് പ്രധാനമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
