പുതുവത്സരാഘോഷം ദുരന്തമായി: സ്വിറ്റ്സര്‍ലന്‍ഡില്‍ വന്‍ സ്‌ഫോടനം, പത്ത് പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

JANUARY 1, 2026, 2:06 AM

സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പുതുവത്സരാഘോഷം വന്‍ ദുരന്തമായി. വലൈസ് കാന്റണിലുള്ള ആഡംബര സ്‌കീ റിസോര്‍ട്ടായ ക്രാന്‍സ്-മൊണ്ടാനയില്‍ രാത്രിയിലെ ആഘോഷത്തിനിടെ ഉണ്ടായ വന്‍ സ്‌ഫോടനമാണ് ദുരന്തമായി മാറിയത്. സ്‌ഫോടനത്തില്‍ പത്ത് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

റിസോര്‍ട്ടിന്റെ ഹൃദയഭാഗത്തുള്ള രണ്ട് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലെ കോണ്‍സ്റ്റലേഷന്‍ എന്ന ബാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1:30 ഓടെയാണ് സ്‌ഫോടനം നടന്നത്. ഒന്നേിലധികം അജ്ഞാത സ്‌ഫോടനങ്ങള്‍ ഉണ്ടായതായി വലൈസ് കാന്റണല്‍ പൊലീസ് അറിയിച്ചു. തുടര്‍ന്ന് കെട്ടിടം മുഴുവന്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. 


സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam