ലാൻഡിങ്ങിന് ശ്രമിക്കവെ വിമാനം റെസ്റ്റോറന്റിന് മുകളിലേക്ക് തകർന്നു വീണ് അപകടം; പൈലറ്റടക്കം 4 പേർക്ക് ദാരുണാന്ത്യം

APRIL 4, 2026, 11:31 PM

ബ്രസീലിയ: ലാൻഡിങ്ങിന് ശ്രമിക്കവെ ചെറു വിമാനം റെസ്റ്റോറന്റിന് മുകളിലേക്ക് തകർന്നു വീണ് നാല് പേർക്ക് ദാരുണാന്ത്യം. പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.

പ്രാദേശിക സമയം രാവിലെ 10.30നു ശേഷമാണ് അപകടം സംഭവിച്ചത്.തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ ആണ് ദാരുണമായ അപകടം. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിലേക്ക് തകർന്നുവീഴുകയായിരുന്നു. 

ലാന്‍റിംഗിനായി താഴ്ന്ന് പറന്ന വിമാനം റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച് നിയന്ത്രണം വിട്ട് ഹോട്ടലിന് മുകളിലേക്ക് തക‍ർന്ന് വീഴുകയായിരുന്നു. അകടത്തിന് പിന്നാലെ വൻ തീപിടിത്തവും ഉണ്ടായി. അപകടസമയത്ത് റസ്റ്ററന്‍റ് അടഞ്ഞുകിടന്നിരുന്നതിനാൽ പൊതു ജനങ്ങൾക്കോ, ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.വിമാനം അപകടത്തിൽപ്പെടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. 

vachakam
vachakam
vachakam

സമീപത്തെ ഒരു കടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പരിസരവാസികളെ സിവിൽ ഡിഫൻസ് സംഘം ഒഴിപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ഗവർണർ എഡ്വേർഡോ ലൈറ്റ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam