ഭക്ഷണമില്ല വൈദ്യുതിയില്ല! വെനസ്വേലയില്‍ ആശങ്ക

JANUARY 4, 2026, 11:14 AM

കാരക്കാസ്: അമേരിക്കന്‍ ആക്രമണത്തില്‍ വെനസ്വേലയില്‍ സാധാരണക്കാരും സൈനികരും അടക്കം 40-ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ വെനസ്വേലയിലെ കാരക്കാസിലടക്കം ജനങ്ങള്‍ ആശങ്കയിലാണെന്നും വൈദ്യുതിവിതരണവും ആശയവിനിമ സംവിധാനങ്ങളും പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആക്രമണത്തില്‍ കാരക്കാസിലടക്കം വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ജനങ്ങളെല്ലാം ഭയത്തിലും ആശങ്കയിലുമാണെന്നും ഭക്ഷണത്തിനായി നീണ്ടവരികളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിനുപുറത്ത് ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള രാജ്യത്തെ ഏറ്റവുംവലിയ വ്യോമത്താവളവും തകര്‍ത്തു. ഫ്യൂര്‍ട്ടെ ടിയുണയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുഎസ് ആക്രമണത്തിന് പിന്നാലെ നഗരത്തിലെ മിക്ക കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും നിലച്ചു. കാരക്കാസ് നഗരം ഒറ്റപ്പെട്ടനിലയിലാണെന്നും ആകെ അനിശ്ചിതത്വമാണെന്നും ജനങ്ങളെല്ലാം വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam