അലബാമ: പുതുവത്സരാഘോഷത്തില്‍ നായയ്ക്കൊപ്പം കാണാതായ നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ജോണ്‍ ജോണ്‍ എന്ന വിളിപ്പേരുള്ള ജോനാഥന്‍ എവററ്റ് ബോളിയെ ബുധനാഴ്ച രാവിലെ 11:30 ഓടെയാണ് ബര്‍മിംഗ്ഹാമില്‍ നിന്ന് 40 മൈല്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചെറു പട്ടണമായ അലബാമയിലെ ജാസ്പറില്‍ അവസാനമായി കണ്ടതെന്ന് അലബാമ പൊലീസ് അറിയിച്ചു.
രണ്ട് ദിവസത്തെ തിരച്ചിലിനുശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടില്‍ നിന്ന് രണ്ട് മൈല്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാക്കര്‍ കൗണ്ടി ഷെരീഫ് നിക്ക് സ്മിത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജോനാഥന്റെ നായ, ബക്ക് എന്ന് പേരുള്ള കറുത്ത ലാബ്രഡോര്‍ റിട്രീവറെ കുട്ടിയുടെ മൃതദേഹത്തിനടുത്ത് ജീവനോടെ കണ്ടെത്തിയതായും സ്മിത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
