ടെഹ്‌റാന്‍: ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇറാന്‍ നിരസിച്ചാല്‍ സൈനിക നടപടിയെടുക്കാമെന്ന അമേരിക്കയുടെ ഭീഷണി ബുദ്ധിശൂന്യമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.
'യുഎസ് സൈനിക നടപടിയുടെ ഭീഷണി ഉയര്‍ത്തുകയാണ്. എന്റെ അഭിപ്രായത്തില്‍, ഈ ഭീഷണി ബുദ്ധിശൂന്യമാണ്. ഇറാന് പ്രതികാരം ചെയ്യാന്‍ കഴിയും, തീര്‍ച്ചയായും ഒരു പ്രഹരം ഏല്‍പ്പിക്കും,' ഖമേനി ഒരു യോഗത്തില്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കത്ത് ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്‍വര്‍ ഗര്‍ഗാഷ് ആണ് കത്ത് നല്‍കിയതെന്ന് എഎഫ്പി റിപ്പോര്‍ട്ട് പറയുന്നു.
ഇറാന്‍ യുഎസുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിന്റെ കാരണം അതേ അമേരിക്കന്‍ പ്രസിഡന്റ് ഒപ്പിട്ട ജെസിപിഒഎ കരാര്‍ കീറിക്കളഞ്ഞതാണെന്ന് ഖമേനി പറഞ്ഞു. യുഎസ് തങ്ങളുടെ പ്രതിബദ്ധതകള്‍ നിറവേറ്റുന്നില്ലെന്ന് നമുക്കറിയാമെങ്കില്‍ നമുക്ക് എങ്ങനെ അവരുമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
തന്റെ ആദ്യ ഭരണകാലത്ത്, ആറ് ലോകശക്തികളുമായുള്ള ടെഹ്റാന്റെ 2015 ലെ ആണവ കരാര്‍ ട്രംപ് ഉപേക്ഷിക്കുകയും ഇറാന്റെ സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടാം തവണയും വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിനുശേഷം, യുഎസ് പ്രസിഡന്റ് ഇറാനുമായി ഒരു പുതിയ ആണവ കരാറിന് ആഹ്വാനം ചെയ്തു. അതേസമയം ടെഹ്റാനെ ആഗോള സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെടുത്താനും എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് കുറയ്ക്കാനും തന്റെ 'പരമാവധി സമ്മര്‍ദ്ദ' ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്