മോസ്‌കോ: റഷ്യ പടിഞ്ഞാറന്‍ കുര്‍സ്‌ക് മേഖലയില്‍ അവശേഷിക്കുന്ന ഉക്രേനിയന്‍ സൈനികരെ വളഞ്ഞിരിക്കുകയാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
'കുര്‍സ്‌കിലെ സ്ഥിതി പൂര്‍ണ്ണമായും ഞങ്ങളുടെ നിയന്ത്രണത്തിലാണ്, ഞങ്ങളുടെ പ്രദേശം ആക്രമിച്ച സംഘം ഒറ്റപ്പെട്ടിരിക്കുന്നു,' എന്ന് പുടിന്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം തന്റെ സൈനികരെ റഷ്യ വളഞ്ഞിട്ടുണ്ടെന്ന വാര്‍ത്ത ഉക്രെയ്‌നിന്റെ ഉന്നത കമാന്‍ഡര്‍ നിഷേധിച്ചു. അഞ്ച് റഷ്യന്‍ ആക്രമണങ്ങള്‍ തടഞ്ഞതായും നാല് സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നതായും ഉക്രെയ്ന്‍ സൈനിക മേധാവി പറഞ്ഞു. ബുധനാഴ്ച റഷ്യ തിരിച്ചുപിടിച്ച സുഡ്ഷ പട്ടണത്തില്‍ ഉക്രെയ്ന്‍ കനത്ത പീരങ്കി ആക്രമണം നടത്തിയതായി ഒരു റഷ്യന്‍ യുദ്ധ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
അധിനിവേശ മേഖലയ്ക്കുള്ളില്‍ ഉക്രേനിയന്‍ സൈനികര്‍ ഒറ്റപ്പെട്ടുപോയതായി പുടിന്‍ പറഞ്ഞു. 'വരും ദിവസങ്ങളില്‍ ഒരു ഭൗതിക ഉപരോധം ഉണ്ടായാല്‍, ആര്‍ക്കും പുറത്തുപോകാന്‍ കഴിയില്ല, രണ്ട് വഴികളേയുള്ളൂ - കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക.'
കഴിഞ്ഞ ഓഗസ്റ്റില്‍ കുര്‍സ്‌കിലേക്ക് ഉക്രെയ്ന്‍ നടത്തിയ അപ്രതീക്ഷിത കടന്നുകയറ്റം പുടിനെ നാണം കെടുത്തുക, മുന്‍നിരയിലെ മറ്റിടങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ വഴിതിരിച്ചുവിടുക, റഷ്യ പിടിച്ചെടുത്ത പ്രദേശത്തിന് പകരമായി ഭൂമി പിടിച്ചെടുക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു.
എന്നാല്‍ സഖ്യകക്ഷിയായ ഉത്തരകൊറിയയുടെ സൈനികരുടെ പിന്തുണയോടെ റഷ്യയുടെ സൈന്യം നഷ്ടപ്പെട്ട ഭൂമി ക്രമേണ തിരിച്ചുപിടിച്ചു. കഴിഞ്ഞ ആഴ്ചയില്‍ വിതരണ ലൈനുകള്‍ വിച്ഛേദിച്ചുകൊണ്ട് ഉക്രെയ്‌നിനുമേല്‍ റഷ്യ സമ്മര്‍ദ്ദം ശക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്