കാബൂള്‍: ബലൂചിസ്ഥാനില്‍ ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഹൈജാക്ക് ചെയ്തതില്‍ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ വാദത്തെ താലിബാന്‍ തള്ളി. നിരുത്തരവാദിത്തപരമായ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം സ്വന്തം സുരക്ഷയിലും ആഭ്യന്തര പ്രശ്‌നങ്ങളിലും ശ്രദ്ധിക്കുന്നതാവും ഉചിതമെന്ന് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
'ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഒരു പാസഞ്ചര്‍ ട്രെയിന്‍ ആക്രമണത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിച്ച് പാകിസ്ഥാന്‍ സൈനിക വക്താവിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഞങ്ങള്‍ നിരാകരിക്കുന്നു, കൂടാതെ അത്തരം നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ക്ക് പകരം സ്വന്തം സുരക്ഷയും ആഭ്യന്തര പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാകിസ്ഥാനോട് അഭ്യര്‍ത്ഥിക്കുന്നു,' അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ഖഹാര്‍ ബല്‍ഖി പറഞ്ഞു.
ചൊവ്വാഴ്ചയാണ് ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ഒരു പാസഞ്ചര്‍ ട്രെയിന്‍ ബലൂച് വിഘടനവാദികള്‍ ഹൈജാക്ക് ചെയ്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. 33 ബിഎല്‍എ പ്രവര്‍ത്തകരെ വധിച്ച് ട്രെയിനില്‍ നിന്ന് യാത്രക്കാരെയെല്ലാം പാക് സൈന്യം ബുധനാഴ്ച മോചിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്