മോസ്കോ: വെടിനിർത്തൽ കരാർ നിരസിച്ചു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുഎസ് നിർദ്ദേശിച്ച ഹ്രസ്വകാല വെടിനിർത്തൽ ഒരു താൽക്കാലിക പരിഹാരം മാത്രമാണെന്ന് ക്രെംലിനിലെ മുതിർന്ന വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.
താൽപര്യങ്ങളും, ആശങ്കകളും, കണക്കിലെടുത്തുള്ള ദീർഘകാല പരിഹാരമാണ് റഷ്യ ആഗ്രഹിക്കുന്നത്. എന്നാൽ താൽക്കാലിക ആശ്വാസം കണ്ടെത്താനാണ് ഉക്രെയ്ൻ ശ്രമിക്കുന്നത്. സമാധാന പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്ന നടപടികൾ ഉക്രെയ്ൻ ആഗ്രഹിക്കുന്നില്ലെന്നും, റഷ്യ അറിയിച്ചു.
തങ്ങളുടെ ആശങ്ക യുഎസ് കണക്കിലെടുക്കുമെന്ന് കരുതുന്നതായി റഷ്യൻ പ്രതിനിധികൾ അറിയിച്ചു. ഉക്രെയ്ൻ സന്നദ്ധത അറിയിച്ച 30 ദിവസ വെടിനിർത്തലില്‍ ചർച്ച ആരംഭിക്കുംമുമ്ബ് അമേരിക്ക വിശദാംശങ്ങള്‍ പങ്കുവെക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു.
സൗദി അറേബ്യയില്‍ യു.എസ്- യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ ചർച്ചകള്‍ക്കു ശേഷം മുന്നോട്ടുവെച്ച താല്‍ക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൂർണമായി കൈമാറണമെന്നാണ് ആവശ്യം. വിഷയത്തില്‍ റഷ്യയുമായി ചർച്ച നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്