ട്രെയിന്‍ റാഞ്ചലിന് പിന്നാലെ പാക് സൈനികത്താവളത്തിന് നേരെ ചാവേര്‍ ആക്രമണം 

MARCH 13, 2025, 7:52 PM

ലാഹോര്‍: പാകിസ്ഥാനില്‍ സൈനികത്താവളത്തിന് നേരെ ചാവേര്‍ ആക്രമണം. ടാങ്ക് ജില്ലയിലെ ജന്‍ഡോള സൈനിക താവളത്തിലാണ് ആക്രമണം നടന്നത്. ഒമ്പതോളം ഭീകരറെ പാകിസ്താന്‍ സൈന്യം വധിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെഹ്റീക്-ഇ-താലിബാന്‍ പാകിസ്താന്‍ (ടിടിപി) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

വാഹനത്തില്‍ ചാവേറായെത്തിയ ഭീകരന്‍ ക്യാമ്പിന് സമീപത്തുവെച്ച് സ്വയം പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. ചാവേര്‍ സ്ഫോടനത്തിന് പിന്നാലെ ഭീകരര്‍ വെടിയുതിര്‍ത്തു. ശക്തമായ വെടിവെപ്പാണ് പ്രദേശത്ത് നടന്നതെന്നാണ് സൂചന. അതേസമയം ജന്‍ഡോള ചെക്ക്പോസ്റ്റ് ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞു.

ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെച്ച് ട്രെയിന്‍ റാഞ്ചിയതിന് പിന്നാലെയാണ് രാജ്യത്ത് ചാവേറാക്രമണം നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam