ബാഗ്ദാദ്: ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായ അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുല്ല മക്കി മുസ്ലെഹ് അല്‍-റിഫായി കൊല്ലപ്പെട്ടു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് അബു ഖദീജയുടെ മരണം പ്രഖ്യാപിച്ചത്.
ഇറാഖി സുരക്ഷാ സേനയും യുഎസ് സേനയും ചേര്‍ന്നു സംയുക്ത സൈനിക നടപടിയിലാണ് ഐഎസിന്റെ ഏറ്റവും ഉന്നതനായ നേതാവ് കൊല്ലപ്പെട്ടത്. സംഘടനയുടെ ഉപ ഖലീഫ എന്ന പദവിയായിരുന്നു അല്‍-റിഫായിക്കുണ്ടായിരുന്നത്.
1991 ല്‍ ഇറാഖിലെ സലാഹ് അദ് ദിന്‍ പ്രവിശ്യയിലെ ബലദ് ജില്ലയില്‍ ജനിച്ച അബു ഖദീജ ഐഎസിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രോവിന്‍സുകളില്‍ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖ് നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്