ന്യൂഡെല്‍ഹി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വൈകാതെ പ്രധാനമന്ത്രിയായി തന്നെ അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ് അവാമി ലീഗ് വൈസ് പ്രസിഡന്റായ റബ്ബി ആലം. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് വന്നിടത്തേക്ക് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ബംഗ്ലാദേശിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് പ്രക്ഷോഭം ഉണ്ടായതെന്നും ആലം പറഞ്ഞു.
ബംഗ്ലാദേശിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആലം ആവശ്യപ്പെട്ടു.
'ബംഗ്ലാദേശ് ആക്രമണത്തിലാണ്, അത് അന്താരാഷ്ട്ര സമൂഹം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഒരു രാഷ്ട്രീയ പ്രക്ഷോഭം നല്ലതാണ്, പക്ഷേ ബംഗ്ലാദേശില്‍ നടക്കുന്നത് അതല്ല. ഇതൊരു തീവ്രവാദ പ്രക്ഷോഭമാണ്,' ആലം പറഞ്ഞു.
ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷിത യാത്രാ പാത ഒരുക്കിയതിന് ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആലം നന്ദി പറഞ്ഞു. നിരവധി ബംഗ്ലാദേശ് നേതാക്കള്‍ക്ക് ഇന്ത്യ അഭയം നല്‍കിയിട്ടുണ്ടെന്നും ആലം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് യൂനുസ് ബംഗ്ലാദേശില്‍ ഉള്‍പ്പെട്ടയാളല്ലെന്നും അദ്ദേഹം വന്നിടത്തേക്ക് മടങ്ങണം എന്നും ആലം പറഞ്ഞു.
'ബംഗ്ലാദേശ് ഉപദേഷ്ടാവ് സ്ഥാനമൊഴിഞ്ഞ് നിങ്ങള്‍ വന്നിടത്തേക്ക് മടങ്ങണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഡോ. യൂനുസ്, നിങ്ങള്‍ ബംഗ്ലാദേശില്‍ ഉള്‍പ്പെടുന്നില്ല. ബംഗ്ലാദേശ് ജനങ്ങള്‍ക്കുള്ള സന്ദേശം ഇതാണ്, ഷെയ്ഖ് ഹസീന തിരിച്ചുവരുന്നു, അവര്‍ പ്രധാനമന്ത്രിയായി തിരിച്ചുവരുന്നു,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്