ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ അക്തര്‍ മെംഗല്‍ തന്റെ പ്രവിശ്യയിലെ സ്ഥിതിഗതികള്‍ വഷളാകുന്നതിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. അക്രമവും അസ്ഥിരതയും വര്‍ദ്ധിച്ചുവരുന്നതിനാല്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് ബലൂചിസ്ഥാനുമേലുള്ള എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ബലൂച് ജനതയ്ക്കെതിരായ തുടര്‍ച്ചയായ അടിച്ചമര്‍ത്തലിനും അക്രമത്തിനും മെംഗല്‍ പാക് സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
ബലൂചിസ്ഥാനിലെ പാകിസ്ഥാന്റെ നയത്തിന്റെ കടുത്ത വിമര്‍ശകനാണ് മെംഗല്‍. പ്രവിശ്യയില്‍ വര്‍ദ്ധിച്ചുവരുന്ന കലാപം തടയാന്‍ ഫെഡറല്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇനി ഒരു അധികാരവുമില്ലെന്ന് മെംഗല്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. ''സര്‍ക്കാരിന് അധികാരം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നും ഒരു ഇഞ്ച് ബലൂചിസ്ഥാനില്‍ അവശേഷിച്ചിട്ടില്ല. അവര്‍ ഈ യുദ്ധം പൂര്‍ണ്ണമായും തിരിച്ചെടുക്കാനാവാത്തവിധം തോറ്റു. അത് അവസാനിച്ചു,'' അദ്ദേഹം എക്സില്‍ എഴുതി.
ബലൂച് നേതാക്കളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന് പാകിസ്ഥാന്റെ രാഷ്ട്രീയ സംവിധാനത്തെ അദ്ദേഹം വിമര്‍ശിച്ചു. ''ഞങ്ങള്‍ക്ക് മുമ്പുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ ഞങ്ങള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷേ, കേള്‍ക്കുന്നതിനുപകരം, അവര്‍ ഞങ്ങളെ പരിഹസിച്ചു. ഞങ്ങളുടെ വാക്കുകളെ പൊള്ളയായ ഭീഷണികളായി അവര്‍ തള്ളിക്കളഞ്ഞു, അതേസമയം അടിച്ചമര്‍ത്തലിന്റെയും കൊള്ളയുടെയും രക്തച്ചൊരിച്ചിലിന്റെയും ഒരു വ്യവസ്ഥയ്ക്ക് ഇന്ധനം നല്‍കി,' അദ്ദേഹം എഴുതി.
മുന്‍കാലങ്ങളിലെ എല്ലാ സര്‍ക്കാരുകളും ബലൂച് ജനതയുടെ കഷ്ടപ്പാടുകളില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ്, ജുഡീഷ്യറി, രാഷ്ട്രീയ പാര്‍ട്ടികള്‍, സൈന്യം എന്നിവയെല്ലാം ബലൂച് ജനതയ്ക്കെതിരെ പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്