ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വസീറിസ്ഥാന്‍ മേഖലയിലെ ഒരു പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ഒരു പ്രാദേശിക ഇസ്ലാമിക നേതാവിനും കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ജാമിയത്ത് ഉലമ ഇസ്ലാം-ഫസല്‍ (ജെയുഐ-എഫ്) രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ അബ്ദുള്ള നദീമിനെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് സൗത്ത് വസീറിസ്ഥാന്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു. പാകിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്