ചികിത്സ പിഴവെന്ന ആരോപണം: മറഡോണയുടെ മരണത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ വിചാരണ ആരംഭിച്ചു

MARCH 12, 2025, 1:58 PM

ബ്യൂണസ്: ഫുട്ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ മരണത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ വിചാരണ ആരംഭിച്ചു. മെഡിക്കല്‍ സംഘത്തിന്റെ വീഴ്ചയാണ് താരത്തിന്റെ മരണത്തിന് കാരണമായതെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. മറഡോണ മരിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്.

2020 നവംബറിലാണ് അദേഹം മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മറഡോണയ്ക്ക് ഹൃദയഘാതമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എന്നാല്‍ ചികിത്സാ പിഴവെന്ന ആരോപണം മെഡിക്കല്‍ ടീം തള്ളി.

ബ്യൂണസ് അയേഴ്സിലെ സാന്‍ ഇസിഡ്രോ കോടതി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 120 സാക്ഷികളെ വിസ്തരിക്കും. ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റീന കോസച്ചോവ്, ഡോക്ടര്‍ നാന്‍സി ഫോര്‍ലീനി തുടങ്ങി കുറ്റം ചുമത്തപ്പെട്ട മുന്‍ നഴ്‌സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘമാണ് വിചാരണ നേരിടുന്നത്. കുറ്റം തെളിഞ്ഞാല്‍ എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam