മോസ്‌കോ: ഉക്രെയ്ന്‍ സൈനികര്‍ കീഴടങ്ങുകയാണെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഉക്രെയ്ന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പുടിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
'അവര്‍ കീഴടങ്ങുകയാണെങ്കില്‍, അവരുടെ ജീവന്‍ രക്ഷിക്കുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു,' പുടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പറഞ്ഞു.
പുടിനുമായുള്ള 'ഉല്‍പ്പാദനക്ഷമമായ' ചര്‍ച്ചകള്‍ക്ക് ശേഷം റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിക്കാന്‍ 'വളരെ നല്ല സാധ്യത'യുണ്ടെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
'ഇന്നലെ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഞങ്ങള്‍ വളരെ നല്ലതും ഫലപ്രദവുമായ ചര്‍ച്ചകള്‍ നടത്തി, ഈ ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധം ഒടുവില്‍ അവസാനിക്കാന്‍ വളരെ നല്ല സാധ്യതയുണ്ട്,' ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു.
കുര്‍സ്‌ക് മേഖലയില്‍ ഉക്രെയ്ന്‍ സൈന്യത്തെ റഷ്യന്‍ സൈന്യം വളഞ്ഞെന്നും വിതരണ ശൃംഖലകള്‍ തകര്‍ത്തെന്നും പുടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്