ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അടുത്തിടെയാണ് മെറ്റ എഐ എന്ന ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം.
ചാറ്റ് ജിപിടിയ്ക്ക് സമാനമായി സുഗമമായ സംഭാഷണങ്ങളാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ചാറ്റ്ബോട്ട് വലിയരീതിയിൽ പ്രചാരം നേടിയിരുന്നു.
ഇപ്പോഴിതാ ഉടൻ തന്നെ മെറ്റ ചാറ്റ്ബോട്ടിനോട് നിങ്ങൾക്ക് വോയ്‌സ് ചാറ്റ് ചെയ്യാനും പൂർണ്ണ വോയ്‌സ് അസിസ്റ്റൻ്റാക്കാനും സാധിക്കും. തിരഞ്ഞെടുത്ത ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ഇപ്പോൾ ബീറ്റയിൽ ഫീച്ചർ പരീക്ഷിക്കുകയാണ്. വരും മാസങ്ങളിൽ ഇത് പൂർണ്ണമായി അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇമേജുകൾ സൃഷ്‌ടിക്കുന്നതിനോ ലേഖനങ്ങൾ സംഗ്രഹിക്കാൻ സഹായിക്കുന്നതിനോ ടെക്‌സ്‌റ്റ് നിർദ്ദേശങ്ങൾ മാത്രം അയയ്‌ക്കാൻ കഴിയുന്ന നിലവിലുള്ള സജ്ജീകരണത്തിൽ നിന്നുള്ള വലിയ മാറ്റമാണിത്. ഈ ഫീച്ചറുകളെല്ലാം വോയ്‌സിൽ ഇനി മുതൽ ലഭിക്കും.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിളും മെറ്റ എഐ ഉപയോഗിക്കാനാകും. ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ ചോദ്യങ്ങൾ ചോദിക്കാനോ ഉപദേശം തേടാനോ ഇതുവഴി സാധിക്കും. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ മെറ്റ എഐയുമായി സംസാരിക്കുന്നതിനായി വാട്ട്‌സ്ആപ്പിൽ ആവശ്യമുള്ള ഒരു ഗ്രൂപ്പ് തുറന്ന് സന്ദേശം അയക്കാനുള്ള സ്ഥലത്ത് '@' എന്ന് ടൈപ്പുചെയ്ത് നിർദ്ദേശങ്ങളുടെ പട്ടികയിൽ നിന്ന് 'മെറ്റാ എഐ' തിരഞ്ഞെടുക്കുക.
ഇവിടെ ചോദ്യങ്ങള്‍ ചോദിക്കാനും ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കാനോ സാധിക്കുന്നതാണ്. എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും ദൃശ്യമാകുന്ന രീതിയിലായും മെറ്റ എഐ പ്രതികരണം നൽകുക. '@Meta AI' എന്ന് പ്രതേകം പരാമർശിക്കുന്ന സന്ദേശങ്ങൾക്ക് മാത്രമേ എഐ പ്രതികരണം നൽകുകയുള്ളൂ എന്ന് പ്രതേകം ശ്രദ്ധിക്കണം. ഗ്രൂപ്പ് ചാറ്റിലെ മറ്റ് സന്ദേശങ്ങൾ ആക്‌സസ് ചെയ്യാനോ മറുപടി നൽകാനോ എഐ ചാറ്റ്ബോട്ടിന് സാധിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്