ഇനി മെറ്റയുടെ സംസാരം ഹോളിവുഡ് താരങ്ങളുടെ ശബ്ദത്തില്‍; പുതിയ ഓഡിയോ ഫീച്ചര്‍ വരുന്നു

SEPTEMBER 24, 2024, 9:02 PM

മെറ്റ എഐയില്‍ പുതിയ ഓഡിയോ ഫീച്ചർ . വിവിധല ഹോളിവുഡ് താരങ്ങളുടെ ശബ്ദമായിരിക്കും ഇതിന്. ഇതിനായി ജൂഡി ഡെഞ്ച്, ക്രിസ്റ്റെൻ ബെല്‍, ജോണ്‍ സിന, ഓക്വാഫിന, കീഗൻ മൈക്കല്‍ കീ തുടങ്ങിയവരുമായി കമ്ബനി ധാരണയായെന്നാണ് റിപ്പോർട്ടുകള്‍.

താരങ്ങളില്‍ ആരുടേയെങ്കിലും ശബ്ദം ഓപ്പണ്‍ എഐയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാം. ചാറ്റ് ജിപിടിയുടെ വോയ്സ് മോഡിന് സമാനമായിരിക്കും ഈ ഫീച്ചർ.

താരങ്ങളുടെ ശബ്ദം എഐയ്ക്ക് നല്‍കുന്നത് അതിന്റെ ഉപയോഗം വർധിപ്പിക്കുമെന്നാണ് കമ്ബനി കണക്കാക്കുന്നത്. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായിരിക്കും ഓഡിയോ ഫീച്ചർ.

vachakam
vachakam
vachakam

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്‌ആപ്പ് എന്നിവ ഉള്‍പ്പെടുന്ന മെറ്റയുടെ ആപ്പുകളില്‍ ഉടനീളം യുഎസിലും മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന വിപണികളിലും സെലിബ്രിറ്റി വോയ്സുകള്‍ ഈ ആഴ്ച എത്തുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു. നിലവില്‍ ടെക്സ്റ്റ് അധിഷ്ടിതമായ ആശയവിനിമയങ്ങളും ടെക്സ്റ്റ് ടു ഇമേജ് സംവിധാനവുമാണ് മെറ്റ എഐയിലുള്ളത്.

 മെറ്റയുടെ കണക്‌ട് കോണ്‍ഫറൻസില്‍ പുതിയ ഓഡിയോ ഫീച്ചറുകള്‍ അവതരിപ്പിക്കും. പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളും ഭാവിയില്‍ നിർമിക്കാനുദ്ദേശിക്കുന്ന ഹാർഡ് വെയർ ഉപകരണങ്ങള്‍ സംബന്ധിച്ച പദ്ധതികളും കമ്ബനി കോണ്‍ഫറൻസില്‍ അവതരിപ്പിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam