ധോണി ഉടൻ വിരമിക്കുമോ? പ്രതികരണവുമായി ചെന്നൈ പരിശീലകൻ

APRIL 24, 2024, 7:37 PM

ഇന്ത്യൻ പ്രീമിയർ ലീഗില്‍ തകർപ്പൻ ഫോമിലാണ് ചെന്നൈ സൂപ്പർ കിങ്സ് താരം മഹേന്ദ്ര സിങ് ധോണി. 42കാരനായ മുൻ ചെന്നൈ നായകന്റെ അവസാന സീസണാവും ഇതെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍.

ചെന്നൈ ആരാധകരെ ഏറെ അലട്ടുന്ന കാര്യവും ഇതാണ്. ധോണി രാജിവച്ചാല്‍ പിന്നെ ചെന്നൈയുടെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് അവർക്ക്.എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് പരിശീലകൻ മൈക്ക് ഹസ്സി. 

"കരിയറിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ് ധോണി ഇപ്പോഴുള്ളത്. എത്ര കാലം വേണമെങ്കിലും ധോണി ഇവിടെ തുടരട്ടെ. ടൂർണമെന്റിന് വരുമ്ബോഴും പരിശീലിക്കുമ്ബോഴും അയാള്‍ ഏറെ സന്തോഷവാനാണ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരില്‍ ഒരാളാണ് ധോണി," ഹസ്സി പറഞ്ഞു.

vachakam
vachakam
vachakam

"ധോണിക്കായി ഓരോ ബൗളർമാരും വ്യത്യസ്ത പദ്ധതികളാണ് തയ്യാറാക്കുന്നത്. കാരണം അത്രമേല്‍ മികച്ച ഒരു ബാറ്റർക്ക് എതിരെയാണ് ഒരു ബൗളർക്ക് ഇത്രയധികം തന്ത്രങ്ങള്‍ വേണ്ടിവരുന്നത്. ഐപിഎല്‍ പ്ലേ ഓഫിലെത്തുകയാണ് ചെന്നൈക്ക് മുമ്ബില്‍ ഇപ്പോഴുള്ള പദ്ധതി," ഹസ്സി പറഞ്ഞു.

ചെന്നൈയെ 10 ഐപിഎല്‍ ഫൈനലുകളില്‍ എത്തിച്ച എം.എസ്. ധോണി അതില്‍ പാതിയും ടീമിനെ ജയിപ്പിച്ച നായകനാണ്. കഴിഞ്ഞ വർഷം വരെ ചെന്നൈയുടെ ക്യാപ്ടനായിരുന്നു ധോണി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam