ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ഇന്റർ മയാമി

MAY 4, 2024, 2:17 PM

അർജന്റീനൻ താരം ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ഇന്റർ മയാമി ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനായി ഇന്റർ മയാമി ഡി മരിയയുമായി പ്രാരംഭ ചർച്ചകൾ നടത്തി. ഇപ്പോൾ ബെൻഫികയ്ക്ക് വേണ്ടിയാണ് ഡി മരിയ കളിക്കുന്നത്. താരം ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജന്റായി ക്ലബ് വിടാനാണാഗ്രഹിക്കുന്നത്. ഈ അവസരം മുതലെടുത്ത് ഡി മരിയയെ അമേരിക്കയിലെത്തിക്കാനാണ് ഇന്റർ മയാമിയുടെ ശ്രമം.

യുവന്റസ് വിട്ടായിരുന്നു ഡി മരിയ കഴിഞ്ഞ സീസണിൽ ബെൻഫികയിലെത്തിയത്. അർജന്റീനയിലേക്ക് തിരികെ പോകാൻ ഡി മരിയ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അവിടെ ഡി മരിയക്കും കുടുംബത്തിനും അടുത്തിടെ വധഭീഷണി ഉയർന്നിരുന്നു. അതിനാൽ താരം അർജന്റീനൻ ക്ലബിലേക്ക് മടങ്ങി പോകില്ല.

അർജന്റീനക്കൊപ്പം ലോകകിരീടം നേടിയ ഡി മരിയ ലയണൽ മെസ്സിക്കൊപ്പം ഒരു ക്ലബിൽ ഒരുമിക്കുക ആണെങ്കിൽ അത് അർജന്റീന ആരാധകർക്ക് വലിയ സന്തോഷം നൽകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam