നോഹ സദോയ് ഔദ്യോഗികമായി എഫ്‌സി ഗോവയോട് വിടപറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്

MAY 4, 2024, 2:16 PM

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ ഒരുങ്ങുന്ന നോഹ സദോയ് ഇന്ന് ഔദ്യോഗികമായി തന്റെ ക്ലബായ എഫ്‌സി ഗോവയോട് വിട പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നോഹയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. നോഹ 3 വർഷത്തെ കരാർ ബ്ലാസ്റ്റേഴ്‌സിൽ ഒപ്പുവെക്കും. അവസാന രണ്ടു സീസണുകളിലായി എഫ്.സി ഗോവക്കൊപ്പമുള്ള താരമാണ് നോഹ.

ഈ സീസണിൽ ഗോവയ്ക്കായി 22 മത്സരങ്ങൾ ലീഗിൽ കളിച്ച നോഹ 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തു. ഐ.എസ്.എല്ലിൽ ആകെ 43 മത്സരങ്ങൾ കളിച്ച നോഹ 20 ഗോളുകളും 14 അസിസ്റ്റും സംഭാവന നൽകിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ നടക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു മികച്ച വിദേശ താരത്തെ ആകും ലഭിക്കുക. 3 കോടിയോളം ആകും നോഹയുടെ വാർഷിക വേതനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam